Monday, September 28, 2026

നമ്മുടെ കുട്ടികളെ നമ്മള്‍ തന്നെ സൂക്ഷിക്കുക

തിരുവനന്തപുരംന്മ സംസ്ഥാനത്തു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവം വര്‍ധിക്കുമ്പോഴും 97 % കുട്ടികളെയും കണ്ടെത്തുന്നതായി പൊലീസ്. 2019 ല്‍ 18 വയസ്സിനു താഴെയുള്ള 1,271 ആണ്‍കുട്ടികളെയും 1,071 പെണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതില്‍ 1,240 ആണ്‍കുട്ടികളെയും 1,050 പെണ്‍കുട്ടികളെയും കണ്ടെത്തി. മാനസിക സംഘര്‍ഷം മൂലം വീടുവിട്ടിറങ്ങിയവരാണ് ഭൂരിഭാഗവും. കണ്ടെത്താനാവാത്ത കുട്ടികളില്‍ പ്രകൃതി ക്ഷോഭത്തില്‍പ്പെട്ടവരും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഓടിപ്പോയവരുമുണ്ട്. ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഇതര സംസ്ഥാനക്കാര്‍ എന്നിവരാണു തട്ടി കൊണ്ടു പോകുന്നതിനു പിന്നില്‍.

2005ല്‍ 589 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2019ല്‍ അത് 4453 ആയി ഉയര്‍ന്നു. 2005ല്‍ 720 കുട്ടികള്‍ പീഡനത്തില്‍ ഇരയായെങ്കില്‍ 2019ല്‍ 1313 ആയി. 2016ല്‍ 958, 2017ല്‍ 1045, 2018ല്‍ 1137 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. 2015ലും 2016ലും യഥാക്രമം 39, 33 കുട്ടികള്‍ കൊല്ലപ്പെട്ടു. 2019ല്‍ ഇത് 20 ആയിരുന്നു. 2005ല്‍ 4 കുട്ടികളെ തട്ടിക്കൊണ്ടുപോയി. 2018,2019 വര്‍ഷങ്ങളില്‍ 11 വീതം കുട്ടികളെയാണു തട്ടിക്കൊണ്ടുപോയത്.

16 വയസ്സിനു താഴെയുള്ള കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ പൊലീസില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഘം അന്വേഷിച്ചു 95 % കുട്ടികളെയും കണ്ടെത്തിയതായി പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കാണാതായ 16 കുട്ടികളെയാണ് ഇനിയും കണ്ടെത്താനുള്ളത്.

Related Articles

Latest Articles