Wednesday, May 15, 2024
spot_img

പന്ത്രണ്ടാം ക്ലാസ്സുകാരി പ്രസവശേഷം കുട്ടിയെ കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു; പെൺകുട്ടിയെ ഗർഭിണിയാക്കിയ പത്താം ക്ലാസ്സുകാരൻ പിടിയിൽ; പ്രസവം സ്കൂളിലെ ശുചിമുറിയിൽ

കടലൂർ: പന്ത്രണ്ടാം ക്ലാസ്സുകാരി ആൺകുട്ടിയെ പ്രസവിച്ചു. പ്രസവശേഷം കുട്ടിയെ സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു. പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയതിന് പത്താം ക്ലാസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം.

വ്യാഴാഴ്ച സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ മറ്റൊരു വിദ്യാർത്ഥിയാണ് വിവരം ഹെഡ് മാസ്റ്ററെ അറിയിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചു.

ഉടൻ സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടിയുടെ മൃതദേഹം പരിശോധനയ്‌ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനയച്ചു. ഇതിന് ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടി സ്കൂളിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്താം ക്ലാസ്സുകാരനെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. പെൺകുട്ടി നിലവിൽ കാമരാജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles