Friday, October 2, 2026

തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി കീമാന് ദാരുണാന്ത്യം; അപകടം ട്രാക്ക് പരിശോധിക്കുന്നതിനിടെ

തൃശ്ശൂർ : തൃശ്ശൂർ പോട്ടോരിൽ ട്രാക്ക് പരിശോധിക്കുന്നതിനിടെ കീമാൻ ട്രെയിൻ തട്ടി മരിച്ചു. പ്രമോദ് കുമാർ ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. വടക്കാഞ്ചേരി പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് ഇടയിലെ സ്ഥലത്ത് ആണ് അപകടം.

പരിശോധന നടത്തിക്കൊണ്ടിരുന്ന ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറി നിൽക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ട്രാക്കിലൂടെ വരികയായിരുന്ന മെമു ട്രെയിൻ പ്രമോദിനെ ഇടിക്കുകായിരുന്നു. പരിക്കേറ്റ പ്രമോദിന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles