Sunday, January 11, 2026

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മദ്രസ്സ അദ്ധ്യാപകൻ ഷറഫുദ്ദീൻ അറസ്റ്റിൽ

എറണാകുളം: പതിമൂന്നുകാരിയായ മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അദ്ധ്യാപകൻ ഷറഫുദ്ദിൻ പോലീസ് കസ്റ്റഡിയിൽ. പെൺകുട്ടിയെ നിരവധി തവണ മദ്രസയിൽ വച്ച് പീഡിപ്പിക്കുകയും പുറത്തറിയിച്ചാൽ കുടുംബത്തെ അടക്കം ഇല്ലായ്മചെയ്യുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയം കാരണം കുട്ടി പീഡന വിവരം പുറത്തറിയിച്ചിരുന്നില്ല. കടുത്ത വയറു വേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം രക്ഷിതാക്കൾ അറിയുന്നത്.

മദ്രസ അദ്ധ്യാപകൻ ഷറഫുദീൻറെ ഭീഷണികാരണം ഭയന്ന പെൺകുട്ടിയെ രക്ഷിതാക്കളും ബന്ധുക്കളും സാന്ത്വനിപ്പിച്ചതിനെ തുടർന്നാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങളും പീഡന വിവരങ്ങളും കുട്ടി പുറത്തു പറയുന്നത്. പീഡന ദൃശ്യങ്ങൾ പ്രതി ക്യാമറയിൽ പകർത്തിയിരുന്നതായും പെൺകുട്ടി പരാതിപ്പെട്ടു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പോക്‌സോ നിയമപ്രകാരം കേസ്സെടുത്ത് റിമാൻഡ് ചെയ്തു.

Related Articles

Latest Articles