Friday, May 3, 2024
spot_img

1,300 വർഷം പഴക്കമുള്ള വിഷ്ണു ക്ഷേത്രം പാക്കിസ്ഥാനിൽ; ഹിന്ദു ഷാഹി കാലഘട്ടത്തിലെ അവശിഷ്ടങ്ങളും കണ്ടത്തി

പാക്കിസ്ഥാൻ: 1,300 വർഷം മുമ്പ് നിർമ്മിച്ചതാണെന്ന് കരുതുന്ന ഹിന്ദു ക്ഷേത്രം പാക്കിസ്ഥാനി, ഇറ്റാലിയൻ പുരാവസ്തു വിദഗ്ധർ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സ്വാത് ജില്ലയിലെ ഒരു പർവതത്തിൽ നിന്ന് കണ്ടെത്തി. ബാരിക്കോട്ട് ഗുണ്ടായിയിൽ നടത്തിയ ഖനനത്തിനിടെയാണ് കണ്ടെത്തൽ. കണ്ടെത്തിയ ക്ഷേത്രം വിഷ്ണുവിന്റേതാണെന്ന് ഖൈബർ പഖ്തുൻഖ്‌വ ആർക്കിയോളജി വകുപ്പിലെ ഫാസൽ ഖാലിക്ക് പറഞ്ഞു. 1,300 വർഷം മുമ്പ് ഹിന്ദു ഷാഹി കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാബൂൾ താഴ്വര (കിഴക്കൻ അഫ്ഗാനിസ്ഥാൻ), ഗാന്ധാര (ഇന്നത്തെ പാകിസ്ഥാൻ), ഇന്നത്തെ വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവ ഭരിച്ച ഒരു ഹിന്ദു രാജവംശമായിരുന്നു ഹിന്ദു ഷാഹി അഥവാ കാബൂൾ ഷാഹിസ് (എ.ഡി. 8501026).

ഖനനത്തിനിടെ പുരാവസ്തുഗവേഷകർ ക്ഷേത്ര സ്ഥലത്തിനടുത്തുള്ള കന്റോൺമെന്റിന്റെയും കാവൽ ഗോപുരങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി. ആരാധനയ്‌ക്ക് മുമ്പായി കുളിക്കാൻ ഹിന്ദുക്കൾ ഉപയോഗിച്ചതായി വിശ്വസിച്ചിരുന്ന ക്ഷേത്ര സ്ഥലത്തിന് സമീപം വാട്ടർ ടാങ്കും വിദഗ്ധർ കണ്ടെത്തി. ആയിരം വർഷം പഴക്കമുള്ള പുരാവസ്തു കേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഹിന്ദു ഷാഹി കാലഘട്ടത്തിലെ തെളിവുകൾ ഈ പ്രദേശത്ത് ആദ്യമായി കണ്ടെത്തിയതായി ഖാലിക് പറഞ്ഞു.

Related Articles

Latest Articles