Friday, May 17, 2024
spot_img

14-കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൊബൈൽ ഗെയിം അനുകരിക്കാൻ ശ്രമിച്ചെന്ന് സൂചന

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അമർത്യയാണ് മരിച്ചത്. പാലക്കാട് തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതിമാരുടെ മകനാണ് മരിച്ച അമർത്യ.

അമർത്യ മൊബൈൽ ഫോണിലുള്ള ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങളിലുള്ളത് പോലെ പലതും അനുകരിക്കാറുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. ഇത്തരത്തിൽ എന്തെങ്കിലും അനുകരിക്കാനുള്ള ശ്രമത്തിനിടെ മകന് അപകടം പറ്റിയതാകാമെന്നാണ് മാതാപിതാക്കളുടെ സംശയം.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കസബ പോലീസ് അറിയിച്ചു. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴി പോലീസ് ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിന് ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles