Saturday, May 18, 2024
spot_img

17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 16 കാരനായ ടിക്ടോക് താരത്തിനെതിരെ കേസ്

മുംബൈ: 17 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ടിക് ടോക് താരത്തിനെതിരെയും രണ്ട് സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. ടിക്ടോകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിച്ചെന്നും സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.

ടിക്ടോകില്‍ സജീവമായിരുന്ന 16-കാരനും 17-കാരിയും പരിചയപ്പെടുന്നത് കഴിഞ്ഞ വര്‍ഷമാണ് .സൗഹൃദം പിന്നീട് അടുപ്പമായി മാറി. തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തില്‍ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതോടെയാണ് സ്വകാര്യചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് 16-കാരന്‍ ഭീഷണിപ്പെടുത്തിയത് .

പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ നേരത്തെ നല്‍കിയ സമ്മാനങ്ങള്‍ തിരികെ നല്‍കാനെന്ന് പറഞ്ഞ് 16-കാരന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെ വെച്ച്‌ 16-കാരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles