Saturday, May 4, 2024
spot_img

30 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ്: മലയാളിയായ ആ ഭാഗ്യശാലിയെ കണ്ടെത്തി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി. സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകന്‍ സനൂപ് സുനിലാണ് ഭാഗ്യവാന്‍. ഇന്നലെ നടന്ന ബിഗ് ടിക്കറ്റിന്റെ 230–ാം സീരീസ് നറുക്കെടുപ്പിൽ സമ്മാനം നേടിയത്. ഖത്തറിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് സനൂപ്.

ഒന്നാം സമ്മാനം പ്രഖ്യാപിച്ചതിന് ശേഷം സമ്മാനം ലഭിച്ച കാര്യം അറിയിക്കുന്നതിനായി സനൂപുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കണക്ട് ആയില്ല. ദീര്‍ഘ നേരത്തെ ശ്രമത്തിന് ശേഷമാണ് സംഘാകടകര്‍ സനൂപിനെ ബന്ധപ്പെട്ടത്. സനൂപിന് ഒന്നാം സമ്മാനം നേടിയ വിവരം ബിഗ് ടിക്കറ്റ് അബുദാബി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. റഫ്ള്‍ മാസമാസം നടത്തുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനതുക മാറിക്കൊണ്ടിരിക്കും. അതേസമയം അതേസമയം ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹത്തിന് മലയാളിയായ ജോണ്‍സണ്‍ കുഞ്ഞുകുഞ്ഞു അര്‍ഹനായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles