Friday, May 3, 2024
spot_img

അമ്മയെ ചിരവ കൊണ്ട് അടിച്ച മകൻ ആത്മഹത്യ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കാസര്‍കോട്: മടിക്കൈയില്‍ അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം മകന്‍ തൂങ്ങി മരിച്ചു. 19 വയസുള്ള സുജിത്താണ് മരിച്ചത്. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ തലയ്ക്ക് മകൻ ചിരവ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം നടക്കുന്നത്.

ചിരവ കൊണ്ട് അടിയേറ്റ സുധ ബോധം കെട്ട് വീണു. മണിക്കൂറുകൾക്ക് ശേഷം ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകന്‍ സുജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സുധ അലറി വിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കയ്യൂരില്‍ ഐടി വിദ്യാര്‍ത്ഥിയാണ് മരിച്ച സുജിത്ത്. സുധയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് നേരത്തെ ഇരുവരെയും ഉപേക്ഷിച്ച്‌ പോയിരുന്നു.

Related Articles

Latest Articles