Sunday, September 20, 2026

വീണ്ടും തെരുവുനായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു, കുമളിയിൽ മാത്രം കടിയേറ്റത് 7 പേർക്ക്

കുമളി: ഇടുക്കി കുമളിയിൽ വീണ്ടും തെരുവുനായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെ കുമളിയിൽ അഞ്ച് പേർക്ക് കടിയേറ്റിരുന്നു. ഇതോടെ ഇന്ന് മാത്രം കുമളിയിൽ തെരുവുനായ ആക്രമിച്ചവരുടെ എണ്ണം ഏഴായി.

കുമളിയിൽ വലിയ കണ്ടം, ഒന്നാംമൈല്‍, രണ്ടാം മൈല്‍ എന്നിവിടങ്ങളിലാണ് യാത്രക്കാർക്ക് നേരെ നായയുടെ ആക്രമണമുണ്ടായത്. കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്. ഇവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Latest Articles