Monday, May 20, 2024
spot_img

മുംബൈയിൽ ഷവർമ കഴിച്ച് 19 കാരന്റെ മരണം; തെരുവോര കച്ചവടക്കാർ അറസ്റ്റിൽ‌‌; അന്വേഷണത്തിൽഉപയോ​ഗിക്കുന്നത് അഴുകിയ ഇറച്ചിയെന്ന് കണ്ടെത്തൽ

മുംബൈ: ഷവർമ കഴിച്ച് 19-കാരൻ മരിച്ചതിൽ രണ്ട് പേർ അറസ്റ്റിൽ. തെരുവോര കച്ചവടക്കാരായ ആനന്ദ് കുബ്ല, അഹമ്മദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304, 336, 273 വകുപ്പുകൾ പ്രകാരമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് ഷവർമ കഴിച്ചതിന് പിന്നാലെ മുംബൈ സ്വദേശിയായ പ്രതിമേഷ് ഭോക്സെയാണ് മരണത്തിന് കീഴടങ്ങിയത്. മേയ് മൂന്നിനാണ് 19-കാരൻ ഷവർമ കഴിച്ചത്. അടുത്ത ദിവസം രാവിലെ യുവാവിനെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. പിന്നാലെ അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും ആരോ​ഗ്യം വഷളാവുകയായിരുന്നു. പിറ്റേന്ന് മരണപ്പെടുകയായിരുന്നു.

അഴുകിയ കോഴിച്ചറച്ചി കൊണ്ടാണ് ഷവർമ ഉണ്ടാക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കടയിൽ നിന്ന് ഷവർമ കഴിച്ച പലരുടെയും ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles