Monday, May 27, 2024
spot_img

‘1921 പുഴ മുതൽ പുഴ വരെ ‘ സിനിമയുടെ നിർമാതാവും സംവിധായകനുമായ രാമസിംഹനും അണിയറപ്രവർത്തകർക്കും ഹിന്ദു ധർമ പരിഷത്തി’ന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു

തിരുവനന്തപുരം : ‘1921 പുഴ മുതൽ പുഴ വരെ ‘ സിനിമയുടെ നിർമാതാവും സംവിധായകനുമായ രാമസിംഹനും (അലി അക്ബർ ) സിനിമയുടെ അണിയറപ്രവർത്തകർക്കും നാളെ വൈകുന്നേരം 4.30 ന് പ്രസ്സ് ക്ലബ്ബിൽ വച്ച് ‘ഹിന്ദു ധർമ പരിഷത്തി’ന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മുഖ്യ കഥാപാത്രമാക്കി രാമ സിംഹന്‍ എന്ന അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ ‘ അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച അലി അക്ബര്‍ തന്റെ പുതിയ പേരായ രാമസിംഹനായാണ് ചിത്രത്തിൻറെ രചന, സംവിധാനം,എഡിറ്റിങ്, സംഘട്ടന രംഗങ്ങള്‍ എന്നിവ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം അലി അക്ബര്‍ എന്ന പേരില്‍ തന്നെയാണ്. ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെ മമധര്‍മ്മ എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ പൊതു ജനങ്ങളില്‍ നിന്നും പണം സ്വീകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

Related Articles

Latest Articles