Thursday, May 16, 2024
spot_img

24 മണിക്കൂറിനിടെ 32,695 പേര്‍ക്ക് കോവിഡ്, 606 മരണം;മഹാരാഷ്ട്രയിൽ മരണം 10000 കടന്നു; രോഗബാധിതര്‍ 9,68,876;ആശങ്കയോടെ രാജ്യം

ദില്ലി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. 24 മണിക്കൂറിനിടെ രോഗ ബാധിതരുടെ എണ്ണം 30000 കടന്നു. മൊത്തം 32695 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് വരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. ഇതാദ്യമായാണ് പ്രതിദിന വർധനവ് മുപ്പതിനായിരത്തിലധികം ആകുന്നത് . ഇതിനിടെ ഒറ്റ ദിവസം കൊണ്ട് രോഗബാധയെ തുടർന്ന് 606 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതുവരെ മൊത്തം 24,915 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രോഗബാധ എറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 10,000 കടന്നു.

അതേസമയം , പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് അടുക്കുകയാണ്. 9,68,876 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,31,146 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 6,12,815 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Latest Articles