Thursday, December 25, 2025

മൂന്ന് പാകിസ്ഥാന്‍ കള്ളക്കടത്തുകാരെ ബി എസ് എഫ് വധിച്ചു

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലെ സാംബ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി എസ് എഫ് മൂന്ന് പാകിസ്ഥാന്‍ കള്ളക്കടത്തുകാരെ വെടിവെച്ചു കൊലപ്പെടുത്തി. ആക്രമണത്തില്‍ ഒരു ബി എസ് എഫ് ജവാന് പരിക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. 180 കോടി രൂപ വിലവരുന്ന 36 പാക്കറ്റ് ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പുലര്‍ച്ചെ 2.30ഓടെ അതിര്‍ത്തിയില്‍ കള്ളക്കടത്തു നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ മൂന്ന് കള്ളക്കടത്തുകാരെയും വധിക്കുകയായിരുന്നു.

Related Articles

Latest Articles