Thursday, May 23, 2024
spot_img

32 കോടിയുടെ സ്വർണ്ണം അരയില്‍ ഒളിപ്പിച്ച നിലയിൽ;മുംബൈ വിമാനത്താവളത്തില്‍ നിന്നും ഏഴ് പേർ പിടിയിൽ

മുംബൈ : 32 കോടി രൂപയുടെ 61 കിലോ സ്വർണ്ണം മുംബൈ വിമാനത്താവളത്തില്‍ നിന്നും പിടികൂടി.
അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണക്കട്ടികൾ.പിടിയിലായ ഇന്ത്യക്കാരോടൊപ്പമുണ്ടായിരുന്ന സുഡാന്‍ പൗരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.രണ്ട് വ്യത്യസ്ത കേസുകളിലായി യാത്രക്കാരായ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച കസ്റ്റംസ് രണ്ട് യാത്രക്കാരെ പിടികൂടിയ സംഭവത്തില്‍ 3.7 കിലോഗ്രാം വരുന്ന 24 കാരറ്റ് സ്വർണ്ണം കണ്ടെടുത്തിരുന്നു. ജിദ്ദയില്‍ ഒരു ഹോട്ടലില്‍ നടന്ന ഇടപാടില്‍ സമീര്‍ എന്നയാള്‍ നല്‍കിയ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈയില്‍ എത്തിയാല്‍ മറ്റൊരാള്‍ തങ്ങളെ ബന്ധപ്പെടുമെന്നും അയാള്‍ക്ക് സ്വര്‍ണം കൈമാറാനായിരുന്നു പദ്ധതിയെന്നും പിടിയിലാവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

Related Articles

Latest Articles