Monday, December 29, 2025

പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; ആശ്വാസ ജയം തേടി വിന്‍ഡീസ്, മൂന്നാം ടി20 ഇന്ന്

കൊൽക്കത്ത: വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും (T20) ടി20 മത്സരം ഇന്ന്. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി 7 മണിക്കാണ് മത്സരം. പരമ്പര സ്വന്തമാക്കിയ ഇന്ത്യ 2-0ന് മുന്നിലാണ്. പരമ്പര തൂത്തുവാരാനാണ് ഇന്ന് ഇറങ്ങുന്നത്.

പരമ്പര നേടിയ ഇന്ത്യ പുതിയ കളിക്കാർക്ക് അവസരം നൽകും. വിരാട് കോഹ്‌ലിക്കും (Virat Kohli) ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചു. രോഹിത്തിനൊപ്പം റുതുരാജ് ഗെയ്ക്‌വാദ് ഇന്നിംഗ്‌സ് തുറക്കാനെത്തും. ഇതോടെ ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്കിറങ്ങും. അയ്യർ ആദ്യ രണ്ട് മത്സരങ്ങളിൽ ഉൾപ്പെട്ടില്ലെങ്കിലും അവസാന മത്സരത്തിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. ബൗളിങ് നിരയിലും പരീക്ഷണങ്ങള്‍ക്കു സാധ്യതയുണ്ട്. ദീപക് ചഹറിന് വിശ്രമം അനുവദിച്ച് ഓള്‍റൗണ്ടര്‍ ഷാര്‍ദൂല്‍ താക്കൂറിന് അവസരം നല്‍കാനാണ് സാധ്യത. ഷാര്‍ദ്ദൂല്‍ ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്ന താരമാണെന്നത് അദ്ദേഹത്തിന് അനുകൂല ഘടകമാണ്.

വിൻഡീസ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് ശ്രീലങ്കയ്‌ക്കെതിരായ ടി20വപരമ്പര കളിക്കേണ്ടതുണ്ട്. കോലി ശ്രീലങ്കയ്‌ക്കെതിരായ ടി20 കളിക്കില്ല. അതേസമയം വിന്‍ഡീസ് ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.

Related Articles

Latest Articles