Wednesday, May 8, 2024
spot_img

വെടിയൊച്ചയടങ്ങാതെ അമേരിക്ക ; പിറന്നാൾ പാർട്ടിക്കിടെ അജ്ഞാതൻ നടത്തിയ വെടിവെപ്പിൽ 4 മരണം

വാഷിങ്ടണ്‍ : പിറന്നാള്‍ പാർട്ടിക്കിടെ അമേരിക്കയിലെ അലബാമയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ പ്രാദേശിക സമയം രാത്രി 10.30-ഓടെ ഡാഡെവില്ലെയില്‍ നടന്ന പിറന്നാൾ പാര്‍ട്ടിക്കിടെയാണ് ആക്രമണമുണ്ടായത്.

പരിക്കേറ്റവരുടെ കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അക്രമിയെ പോലീസ് പിടികൂടിയോ എന്ന കാര്യത്തിലും ഇയാൾ എന്തിനാണ് കൃത്യം നടത്തിയത് എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.

ഇന്നലെ ഓള്‍ഡ് ലൂയിവില്ലെയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ചിക്കാസോ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.

Related Articles

Latest Articles