Sunday, May 19, 2024
spot_img

2021ൽ രാജ്യത്ത് വേട്ടക്കാർ കൊലപ്പെടുത്തിത്ത് 49 ആനകളെ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ദില്ലി: 2021ൽ ഇന്ത്യയിലുടനീളം 49 ആനകളെ (Elephant) വേട്ടക്കാർ കൊലപ്പെടുത്തിയെന്നും 77 പ്രതികളെ വിവിധ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ. വിവരാവകാശ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഈ കാര്യം അറിയിച്ചത്.

വേട്ടയാടൽ സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച്, നോയിഡ ആസ്ഥാനമായുള്ള സാമൂഹിക-മൃഗാവകാശ പ്രവർത്തകൻ രഞ്ജൻ തോമർ തന്റെ വിവരാവകാശ രേഖയിൽ ഡബ്ല്യുസിസിബിയിൽ നിന്ന് ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സംരക്ഷിക്കുന്നത് ഉറപ്പാക്കാൻ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡബ്ല്യുസിസിബി അല്ലെങ്കിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുനനുസരിച്ച് അസമിൽ (9) ഒഡീഷ, തമിഴ്‌നാട് (8 വീതം), കർണാടക, ഉത്തരാഖണ്ഡ് (3 വീതം). കേരളത്തിലും അരുണാചൽ പ്രദേശിലും രണ്ട് ആനക്കൊലപാതകങ്ങളും രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ബിഹാർ, മേഘാലയ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആനകളെ കൊന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകളുടെ കാര്യത്തിൽ, തമിഴ്നാട്ടിൽ 17 പേരെയും അസമിൽ 15 പേരെയും ഒഡീഷയിൽ 13 പേരെയും പശ്ചിമ ബംഗാളിൽ 11 പേരെയും അറസ്റ്റ് ചെയ്തു. കേരളത്തിൽ അഞ്ച് പേരും ഉത്തരാഖണ്ഡിലും ബിഹാറിലും നാല് വീതവും മഹാരാഷ്ട്രയിൽ മൂന്ന് പേരും മേഘാലയയിലും രാജസ്ഥാനിലും രണ്ട് വീതവും കർണാടകയിൽ ഒരാളുമാണ് അറസ്റ്റിലായത്.

പ്രോജക്ട് എലിഫന്റ് 2017-ലെ ഒരു സെൻസസ് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാട്ടു ഏഷ്യൻ ആനകളാണുള്ളത്.എന്നാൽ മനുഷ്യ-മൃഗ സംഘർഷം, പ്രകൃതിദത്ത ആവാസവ്യവസ്ഥയുടെ നഷ്ടം, ആനക്കൊമ്പുകളും മാംസവും വേട്ടയാടുന്നവർ എന്നിവ കാരണം നൂറുകണക്കിന് ആനകളും വർഷങ്ങളായി കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles