Monday, May 6, 2024
spot_img

എസ് എന്‍ ഡി പി തെരഞ്ഞെടുപ്പ് വിധിയില്‍ സന്തോഷം; ജനാധിപത്യ തിരഞ്ഞെടുപ്പ് നടന്നാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയില്ല; വിധി സ്വാഗതം ചെയ്യുന്നതായി ഗോകുലം ഗോപാലൻ

കോഴിക്കോട്: എസ് എന്‍ ഡി പി (SNDP) തെരഞ്ഞെടുപ്പ് വിധിയില്‍ സന്തോഷമെന്ന് ഗോകുലം ഗോപാലന്‍. പ്രാതിനിധ്യ വോട്ടിങ് റദ്ദാക്കിയ ഹൈക്കോടതി വിധി വെള്ളാപ്പള്ളിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് അദ്ദേഹം വ്യക്തമാക്കി. വിധി വലിയ വിജയമാണെന്നും വെള്ളാപ്പള്ളിയുടെ കുടിലതന്ത്രങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്എന്‍ഡിപി യോഗത്തില്‍ ജനാധിപത്യം തിരിച്ചു കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസംബ്ലി, പാർലമെൻ്റ് തെരഞ്ഞെടുപ്പ് പോലെ എസ്എൻഡിപിയിലും തെരഞ്ഞെടുപ്പ് ഉണ്ടായാൽ വെള്ളാപ്പള്ളി ഏതെങ്കിലും വഴി ഓടി രക്ഷപ്പെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്. എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ ഇരുന്നൂറ് അംഗങ്ങൾക്ക് ഒരു വോട്ട് എന്ന വ്യവസ്ഥ ഇല്ലാതായി. എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാകും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി.

Related Articles

Latest Articles