Sunday, January 11, 2026

ബിഎസ്എഫ് ക്യാംപില്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ ജവാന്‍ വെടിയുതിര്‍ത്തു; വെടിയുതിർത്ത ജവാൻ ഉൾപ്പെടെ അഞ്ച് പേര് കൊല്ലപ്പെട്ടു

അമൃത്സർ: അമൃത്സറിലെ ബിഎസ്എഫ് (BSF) ക്യാംപില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി സുരക്ഷാ സേന (BSF-ബിഎസ്എഫ്) അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിയുതിർത്ത ജവാനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. സട്ടേപ്പ എസ് കെ എന്ന ബിഎസ്എഫ് (BSF) സൈനികനാണ് വെടിയുതിര്‍ത്തത്. അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം.

അമൃത്സറിലുള്ള ഖാസ ഗ്രാമത്തിലെ ബിഎസ്എഫിന്റെ മെസ്സിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഒരു ജവാന്റെ നില ഗുരുതരമാണ്. വേറെയും ജവാൻമാർക്ക് പരിക്കേറ്റതായാണ് സൂചന. അമൃത്സര്‍ റൂറല്‍ പൊലീസ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) ദീപക് ഹിലോരിയും വെടിവെച്ച ജവാനും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല.

Related Articles

Latest Articles