മുസ്ലിം ലീഗിൽ അടി മൂക്കുന്നു…ഒന്നും മിണ്ടാതെ കുഞ്ഞാപ്പ…
പാര്‍ട്ടി മുഖപത്രത്തിനു പണം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവിട്ട്, മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ വിജിലന്‍സ് അന്വേഷണത്തിന് ആക്കംകൂട്ടിയ നടപടി മുസ്ലിം ലീഗില്‍ പൊട്ടിത്തെറിയിലേക്ക്. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മൗനം തുടരുന്നതും സംസ്‌ഥാനസമിതിയില്‍ അസ്വാരസ്യത്തിനു കാരണമായി.

