Tuesday, April 30, 2024
spot_img

ഇന്ന് ലോക പ്രഥമ ശുശ്രൂഷ ദിനം: അറിയാം ഇക്കാര്യങ്ങൾ

സെപ്റ്റംബർ മാസത്തിലെ 2-ാം ശനിയാഴ്ച ലോക പ്രഥമ ശുശ്രൂഷദിനമായി ആചരിക്കുന്നു. 2000 മുതൽ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്‌ക്രോസ് ആന്‍ഡ് റെഡ് ക്രസെന്റ് സൊസൈറ്റീസിന്റെ നേതൃത്വത്തിലാണ് ഫസ്റ്റ്‌ എയിഡ് ഡേ അഥവാ പ്രഥമശുശ്രൂഷാദിനം ആചരിക്കുന്നത്. പ്രഥമശുശ്രൂഷ നൽകുന്നതിന് പരമാവധി ആളുകളെ പ്രാപ്തരാക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. മുറിവുകള്‍ തടയാനും ഒരു ജീവന്‍ രക്ഷിക്കാനും പ്രഥമശുശ്രൂഷയുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കുകയാണ് ദിനത്തിന്റെ ലക്ഷ്യം.

ഒരു അപകടം നടന്നാലുടൻ ആദ്യമായി സംഭവസ്ഥലത്തെത്തുന്നയാൾ ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെയാണ് പ്രഥമ ശുശ്രൂഷ എന്ന് പറയുന്നത്. അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലോ, ഡോക്ടറുടെ അടുക്കലോ എത്തിക്കുന്നതിനിടയിലുള്ള സമയത്താണ് സാധാരണ പ്രഥമ ശുശ്രൂഷ നൽകാറുള്ളത്. പ്രഥമ ശുശ്രൂഷ ചെയ്യാൻ പ്രത്യേക ബിരുദങ്ങളോ മറ്റോ ആവശ്യമില്ല.

ഒരാളുടെ ആരോഗ്യത്തിന്റെ നില അപകടത്തിലാവുന്ന ഏതു സന്ദർഭത്തിലും പ്രഥമ ശുശ്രൂഷ വേണ്ടി വന്നേക്കാം. അഗ്നിബാധ, ആത്മഹത്യാശ്രമം,വിവിധ തരത്തിലുള്ള അസുഖങ്ങൾ എന്നിവയിലെല്ലാം പ്രഥമ ശുശ്രൂഷ ആവശ്യമായി വരും. രോഗിയെ സംബന്ധിച്ചിടത്തോളം ഇത്തരം അപകട സന്ദർഭങ്ങളിൽ നൽകുന്ന പ്രഥമ ശുശ്രൂഷ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്. പരിക്കുകൾ മൂലമുള്ള ജീവാപായ സാധ്യത തടഞ്ഞ് എത്രയും പെട്ടെന്ന് ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന്റെ പ്രാധാന്യം ഈ ദിനം ഓർമ്മപ്പെടുത്തുന്നു.

Related Articles

Latest Articles