Friday, May 3, 2024
spot_img

അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എട്ടാം തവണയും മമ്മൂട്ടി മികച്ച നടൻ; വിൻസി നടി, മഹേഷ് നാരായണൻ സംവിധായകൻ

അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്റെ പുരസ്കാരം മമ്മൂട്ടിയും മികച്ച നടിയുടെ പുരസ്കാരം വിൻസി അലോഷ്യസും സ്വന്തമാക്കി. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയമാണ് തന്റെ അഭിനയ ജീവിതത്തിലെ എട്ടാം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മമ്മൂട്ടിയെ അർഹനാക്കിയത്. രേഖ എന്ന ചിത്രത്തിലെ പ്രകടനമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് കൊട് ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് അലൻസിയറും പ്രത്യേക ജൂറി പരാമർശം നേടി. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ അന്തിമ ജൂറിയാണ് പുരസ്കാരങ്ങളിൽ അന്തിമ തീരുമാനമെടുത്തത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരായിരുന്നു അന്തിമ ജൂറിയിലെ അംഗങ്ങള്‍. പ്രാഥമികതലത്തിലെ രണ്ട് ജൂറികളുടെയും അദ്ധ്യക്ഷന്മാരും അന്തിമ ജൂറിയിലുണ്ടായിരുന്നു.

ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജായിരുന്നു ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമായിരുന്നത്. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.

അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ചുവടെ കൊടുക്കുന്നു

മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം

മികച്ച നടൻ: മമ്മൂട്ടി (നൻപകൽ നേരത്ത് മയക്കം)

മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)

മികച്ച സ്വഭാവ നടൻ: പി.പി. കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്)

മികച്ച സ്വഭാവ നടി: ദേവി വര്‍മ (സൗദി വെള്ളക്ക)

മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)

മികച്ച രണ്ടാമത്തെ ചിത്രം: അടിത്തട്ട്

ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)

മികച്ച കഥാകൃത്ത്: കമൽ കെ.എം. (പട)

മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

മികച്ച അവലംബിത തിരക്കഥ: രാജേഷ് കുമാർ (ഒരു തെക്കൻ തല്ലു കേസ്)

മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ

മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ഡോൺ വിൻസന്റ് (ന്നാ താൻ കേസ് കൊട്)

മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ്

മികച്ച ഗായിക: മൃദുല വാരിയർ (മയിൽപീലി ഇളകുന്നു കണ്ണാ: പത്തൊൻപതാം നൂറ്റാണ്ട്)

മികച്ച ഗായകൻ: കപിൽ കബിലൻ (ചിത്രം: പല്ലാട്ടി 90 കിഡ്സ്

മികച്ച കലാസംവിധായകൻ: ജ്യോതിഷ് ശങ്കർ (ന്നാ താൻ കേസ് കൊട്)

മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ (ഇലവീഴാ പൂഞ്ചിറ), ചന്ദ്രു സെൽവരാജ് (വഴക്ക്)

മികച്ച ജനപ്രിയ ചിത്രം: ന്നാ താൻ കേസ് കൊട്

മികച്ച നവാഗത സംവിധായകൻ: ഷാഹി കബീർ (ഇലവീഴ പൂഞ്ചിറ)

മികച്ച വിഎഫ്എക്എസ്: മികച്ച വിഎഫ്എക്സ്: അനീഷ് ടി., സുമേഷ് ഗോപാൽ (ചിത്രം: വഴക്ക്)

പ്രത്യേക ജൂറി പരാമർശം:

മികച്ച ബാലതാരം(ആൺ): മാസ്റ്റർ ഡാവിഞ്ചി (പല്ലോട്ടി 90 കിഡ്സ്)

മികച്ച ബാലതാരം (പെൺ): തന്മയ സോൾ (വഴക്ക്)

മികച്ച ശബ്ദമിശ്രണം: വിപിൻ നായർ (ന്നാ താൻ കേസ് കൊട്)

മികച്ച ശബ്ദരൂപകൽപന: അജയൻ അടാര്‍ട് (ഇലവീഴാ പൂഞ്ചിറ)

രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം:

ചലച്ചിത്രലേഖനം: പുനസ്ഥാപനം എന്ന നവീന്ദ്രജാലം (സാബു നവദാസ്)

Related Articles

Latest Articles