Friday, May 17, 2024
spot_img

അമേരിക്കയിൽ തൊഴിൽ നിയന്ത്രണം കടുപ്പിക്കുന്നു ; ഇന്ത്യക്കാർ ആശങ്കയിൽ

വിദേശികളെ ജോലിക്ക് നിയമിക്കുന്നതിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക . നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയാണെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 31 വരെയുള്ള നിയന്ത്രണത്തിൽ എച്ച്‌ 1 ബി, എച്ച്‌ 2 ബി, എച്ച്‌ 4, എല്‍, ജെ വിസകള്‍ നല്‍കേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. ഏപ്രിലിൽ നിലവിൽ വന്ന നിയന്ത്രണങ്ങൾക്ക് പുറമെയാണിത് .

നിയന്ത്രണം ഇന്ത്യക്കാരെ ബാധിക്കുന്നതിനൊപ്പം തന്നെ അമേരിക്കയിൽ സാന്നിദ്ധ്യമുള്ള ഇന്ത്യൻ കമ്പനികളെയും ദോഷകരമായി​ ബാധിക്കും. നിലവിൽ നിയന്ത്രണം വന്നതോടെ മാനേജർമാർ ഉൾപ്പെടെയുള്ളവരെ ഒരു കമ്പനിയിൽ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനാകില്ല . മാത്രമല്ല തദ്ദേശീയര്‍ക്ക് അ‍ഞ്ചേകാല്‍ ലക്ഷം അധിക തൊഴില്‍ അവസരങ്ങള്‍ ഇതോടെ ലഭിക്കും.തദ്ദേശീയരെ മാത്രം ജോലിക്കെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടാല്‍ കമ്ബനികളുടെ ചെലവും ഭീമമായി വര്‍ദ്ധി​ക്കും.

Related Articles

Latest Articles