Sunday, May 19, 2024
spot_img

കൊച്ചിയിൽ ഇന്നുമുതൽ 5 G ലഭ്യമായി;
മൊബൈലിൽ 5 G കിട്ടാൻ സിം മാറണോ?

കൊച്ചി : 4G യേക്കാൾ പത്തിരട്ടി വേഗം പ്രതീക്ഷിക്കുന്ന 5G സേവനങ്ങളുടെ നിരയിലേക്ക് കേരളവും. കൊച്ചിയിലാണ് ആദ്യഘട്ടത്തിൽ സേവനങ്ങൾ ലഭ്യമായത്. കേരളത്തിൽ ആദ്യമായി 5ജി സേവനങ്ങൾ ഔദ്യോഗികമായി നൽകുന്നത് റിലയൻസ് ജിയോ ആണ്.റിലയൻസ് ജിയോ 5ജി സേവനമായ ‘ജിയോ ട്രൂ ജി’ ഇന്നു മുതൽ ലഭ്യമായി . ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. അടുത്ത വർഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് പദ്ധതി

ജിയോ ഉപയോക്താക്കൾക്ക് 5ജി ലഭിക്കാൻ നിലവിലെ സിം കാർഡ് മാറ്റേണ്ടതില്ല. എന്നാൽ 5 ജി പിന്തുണയ്ക്കുന്ന ഫോൺ നിര്ബന്ധമാണ്. അടിസ്ഥാന പ്രി പെയ്ഡ് പ്ലാൻ ആയ 239 രൂ പയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരിക്കണം. ഇത്രയുമുണ്ടെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. മൈ ജിയോ ആപ്പ് തുറക്കുമ്പോൾ ഏറ്റവും മുകളിൽ ജിയോ വെൽകം ഓഫർ എന്ന ബാനർ കാണുന്നുണ്ടെങ്കിൽ ക്ഷണം ലഭിച്ചുവെന്നർഥം. അതിൽ I’m interested’ ഓപ്ഷൻ തിരഞ്ഞെടുത്ത് നടപടി പൂർത്തിയാക്കാം. ഫോണിന്റെ സെറ്റിങ്ങിങ്സിൽ മൊബൈൽ നെറ്റ് വർക് മെനു തുറന്ന് ജിയോ സിം തിരഞ്ഞെടുക്കുക. ഇതിൽ പ്രിഫേഡ് നെറ്റ്വർക് ടൈപ്പിൽ 5ജി ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളറ്റത്ത് 5ജി ചിഹ്നം പ്രത്യക്ഷമാകും.എയർടെൽ 5ജി കൊച്ചിയിൽ പലയിടങ്ങളിലും ലഭ്യമാണങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല.

സെക്കൻഡിൽ 1 ജിബി വരെ വേഗം നൽകുമെന്നാണ് ജിയോയുടെ അവകാശവാദം. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്നൽ അയയ്ക്കുന്ന നോൺ-സ്റ്റാൻഡ് എലോൺ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂർണമായും കാര്യക്ഷമമല്ലാത്തതിനാൽ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സ്റ്റാൻഡ് എലോൺ സംവിധാനമാണ് ജിയോ 5ജി യിലുണ്ടാവുക.

Related Articles

Latest Articles