Saturday, May 4, 2024
spot_img

ഫോണിലൂടെ അശ്ലീല സംഭാഷണം: ഇമ്രാൻ ഖാൻ വീണ്ടും വിവാദക്കുരുക്കിൽ

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും വാർത്തകളിൽ നിറഞ്ഞു.ഇമ്രാൻ ഖാൻ ഒരു സ്ത്രീയുമായി ഫോണിൽ അശ്ലീല സംഭാഷണം നടത്തുന്നത് കേൾക്കാനാകുമെന്ന് പാകിസ്ഥാൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഓഡിയോ കോളിൽ പറയുന്നു.റിപ്പോർട്ടുകൾ പ്രകാരം, ചോർന്ന കോൾ ടേപ്പിൽ ”തന്റെ സ്വകാര്യ ഭാഗങ്ങൾ വേദനിക്കുന്നതിനാൽ അതേ ദിവസം തന്നെ കാണാൻ വരാനാകില്ലെന്നും ആരോഗ്യം അനുവദിച്ചാൽ അടുത്ത ദിവസം തന്നെ കാണാൻ കഴിയുമെന്നും ഓഡിയോ കോളിലെ സ്ത്രീ പറയുന്നത് കേൾക്കുന്നു. അതേസമയം അതിന് മറുപടിയായി “എന്റെ കുടുംബവും കുട്ടികളും വരുന്നതിനാൽ കാണാൻ പറ്റുമോ എന്ന് നോക്കാം എന്നും, അവരുടെ സന്ദർശനം വൈകിപ്പിക്കാൻ ഞാൻ ശ്രമിക്കും എന്നും ഞാൻ നാളെ നിങ്ങളെ അറിയിക്കാം” എന്നും ഇമ്രാൻഖാൻ പറയുന്നു.

പാക്കിസ്ഥാന്റെ പിഎംഒ ഓഫീസിൽ നിന്നുള്ളതാണ് റെക്കോർഡിംഗ് എന്ന് ഏതാനും പാക് വാർത്താ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഇമ്രാൻ ഖാൻ ഒരു സ്ത്രീയുമായി അടുത്തിടപഴകുന്നത് കേട്ടതായി പാകിസ്ഥാൻ പത്രങ്ങൾ അവകാശപ്പെടുന്നു. അവകാശപ്പെട്ട സെക്‌സ് കോൾ ചോർച്ചയിൽ ഇമ്രാൻ ഖാൻ ഇമ്രാൻ ഹാഷ്മിയായി മാറിയെന്ന് പാകിസ്ഥാൻ മാധ്യമപ്രവർത്തകയായ നൈല ഇനായത് ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles