Sunday, May 5, 2024
spot_img

വന്‍ പദ്ധതികളുമായി ഐഒസി : ജില്ലകളിലെല്ലാം ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങളും 200 സിഎന്‍ജി സ്റ്റേഷനുകളും വരുന്നു

കൊച്ചി : സംസ്ഥാനത്ത് പ്രകൃതിവാതക ഇന്ധന വിതരണം വിപുലപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കാനാണ് ഐഒസിയുടെ പദ്ധതി. 200 സിഎന്‍ജി സ്റ്റേഷനുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തുറക്കുമെന്നു പ്രഖ്യാപനം.

നിലവില്‍ സംസ്ഥാനത്ത് ആറ് സിഎന്‍ജി പമ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.വൈകാതെ 20 എണ്ണം കൂടി പ്രവര്‍ത്തനം തുടങ്ങും. വരുന്ന രണ്ടു വര്‍ഷത്തില്‍ സംസ്ഥാനത്തെ സിഎന്‍ജി പമ്പുകളുടെ എണ്ണം 200 ആകുമെന്നും ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം ഏപ്രിലോടെ രണ്ടില്‍ നിന്നും 14 ആക്കി ഉയര്‍ത്തുമെന്നുമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അവകാശപ്പെടുന്നത്.

Related Articles

Latest Articles