തിരുവനന്തപുരം:ഓണക്കാലത്ത് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഇത്തവണ മദ്യ ഷോപ്പുകള്‍ വഴി വിറ്റത് 60 കോടിയുടെ വിദേശ മദ്യമാണ്. കഴിഞ്ഞ വര്‍ഷം 36 കോടിയുടെ വില്‍പ്പനയായിരുന്നു മദ്യ വില്‍പ്പനയില്‍ ഉണ്ടായിരുന്നത്. കുന്നംകുളത്തെ വിദേശ മദ്യഷോപ്പാണ് ഉത്രാടത്തിന് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 60 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റത്.
ഞാറക്കലില്‍ ഉള്ള വിദേശ മദ്യഷോപ്പില്‍ 58 ലക്ഷം രൂപയുടെ വില്‍പ്പനയും നടന്നു.
കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 56 ലക്ഷം രൂപയുടെ വില്‍പ്പനയാണ് കോഴിക്കോട് നടന്നത്. ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് 150 കോടി രൂപയുടെ കച്ചവടമാണ് നടത്തിയത്.
അതേസമയം സഹകരണ വകുപ്പു വഴി കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 2000 ഓണ വിപണികളാണ് കേരളത്തിലാകെ പ്രവര്‍ത്തിച്ചത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി 90 കോടിയുടെ വില്‍പ്പന നടന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

