Wednesday, May 22, 2024
spot_img

ഗുരുദേവന് പ്രണാമം: ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി; കോവി‍ഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷം

വർക്കല: ഇന്ന് ശ്രീനാരായണഗുരുവിന്റെ 167-ാം ജയന്തി. ശിവഗിരിയില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് രാവിലെ പൂജകളോടെയും പ്രാര്‍ത്ഥനകളോടെയും തുടക്കമാകും. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയർത്തും. മഹാമാരിക്കാലത്ത് പൊതു ആഘോഷങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും ഗുരുദേവ സ്മൃതികളെ സ്മരിക്കുകയാണ് കേരളം.

ഇത്തവണ ജയന്തിദിന സമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. വിപുലമായ ഘോഷയാത്രയുമില്ല. വൈകിട്ട് അഞ്ചോടെ ഗുരുവിന്റെ ചിത്രവും വഹിച്ച്‌, അലങ്കരിച്ച സൈക്കിള്‍ റിക്ഷ മഹാസമാധി മന്ദിരത്തെ പ്രദക്ഷിണം ചെയ്യും. ഗുരുദേവന്റെ വചനങ്ങൾ ഇന്നും പ്രസക്തമാണ്. ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകൾ പൊട്ടിച്ചെറിയാനും പരസ്പര സഹകരണത്തിലൂടെ മുന്നേറാനും ഉപദേശിച്ചു ഗുരു. ”മതമേതായാലുംമനുഷ്യ൯ നന്നായാല്‍ മതി”എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.

നാണു ആശാന്‍( എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ൽ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാനായി ഡോ. പല്‍പുവിന്റെ പ്രേരണയാല്‍ അദ്ദേഹം 1903-ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles