Thursday, April 25, 2024
spot_img

പോക്‌സോ കേസ്; ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 65 വയസുകാരന് 12 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി

തൃശൂര്‍: ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 65 വയസുകാരന് 12 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി . അമലനഗര്‍ സ്വദേശി പറപ്പുള്ളി ജോസിനെയാണ് തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2014-2015 കാലയളവില്‍ അയല്‍വാസിയായ കുട്ടിയെ ജോസ് പലതവണ പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.

പ്രതി നെഹ്രു യുവകേന്ദ്ര മുന്‍ ഉദ്യോഗസ്ഥനാണ് . അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. കേസില്‍ പ്രതിയായതോടെ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Related Articles

Latest Articles