Friday, April 26, 2024
spot_img

വ്യാജ വാർത്തകളിലൂടെ മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചു; 10 യൂട്യൂബ് ചാനലുകളെ വിലക്കി വാർത്താ വിതരണ മന്ത്രാലയം; നടപടി ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ

ദില്ലി: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്ത് വാർത്താ വിതരണ മന്ത്രാലയം. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് 10 യൂട്യൂബ് ചാനലുകളെയാണ് സർക്കാർ വിലക്കിയത്. ഈ ചാനലുകൾ വഴി പ്രചരിച്ച 45 വിഡിയോകളും സർക്കാർ നിരോധിച്ചിട്ടുണ്ട്. മതസ്പർദ്ധ സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയെടുത്തത്. ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേ​ഗത്തിൽ നടപടി സ്വീകരിച്ചത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകളെ കേന്ദ്രസർക്കാർ കഴിഞ്ഞ മാസം 18നും നിരോധിച്ചിരുന്നു. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. മതപരമായ നിർമിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാർത്തകൾ ഇവർ നൽകിയതായാണ് അന്ന് കണ്ടെത്തിയത്. 2021ലെ ഐ ടി നിയമങ്ങൾ പ്രകാരമാണ് നടപടി.

ഇതുപോലെയുള്ള യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യം മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക എന്നതായിരുന്നു. ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാനും യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നു

Related Articles

Latest Articles