Friday, September 18, 2026

സംസ്ഥാനത്ത് വീണ്ടും അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂരത; ഇത്തവണ ഇര മലപ്പുറം സ്വാദേശിയായ ആറാംക്ലാസ്സുകാരൻ; ക്രൂരമർദ്ദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ; പ്രതി സൽമാനായി തിരച്ചിൽ ഊർജ്ജിതം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അന്യസംസ്ഥാന തൊഴിലാളിയുടെ ക്രൂരത. ഇത്തവണ ആറാം ക്ലാസ്സുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മലപ്പുറം സ്വദേശി സുനിൽ കുമാർ- വസന്ത ദമ്പതികളുടെ മകൻ അശ്വിനാണ് മർദ്ദനമേറ്റത്. സൽമാൻ എന്ന അന്യസംസ്ഥാനക്കാരനാണ് പ്രതി. കുട്ടി ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് മുട്ടിയതിനാണ് ഇയാൾ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതര പരിക്കുകളോടെ കുട്ടി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. ഈ മാസം രണ്ടിനാണ് മർദ്ദനം നടന്നത്. ചൊവ്വാഴ്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. പോലീസ് കേസെടുക്കാൻ വൈകിയെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. കുട്ടിയുടെ കഴുത്തിനാണ് പരിക്കേറ്റതെന്നാണ് വിവരം. സൽമാനെ വലയിലാക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles