Thursday, October 1, 2026

ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് 77കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം; പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും

കായംകുളം: ആലപ്പുഴയിൽ ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് 77കാരിയെ വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം (Rape Case) ചെയ്ത സംഭവത്തിൽ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി. ഭരണിക്കാവ് കണ്ടത്തില്‍ വീട്ടില്‍ രമണനെ(47)യാണ് ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്. 2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. വിചാരണയ്ക്ക് മുമ്പേ ഇര മരിച്ചു. സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.

Related Articles

Latest Articles