Wednesday, May 15, 2024
spot_img

സ്റ്റേഡിയത്തിന്‍റെ വലുപ്പത്തിലുള ചിന്നഗ്രഹം ഭൂമിയിലേക്ക്; സെക്കന്റില്‍ 8 കിലോമീറ്റര്‍ വേഗം; ആശങ്കയിൽ ശാസ്ത്രലോകം

സ്റ്റേഡിയത്തിന്‍റെ വലുപ്പമുള്ള ഛിന്നഗ്രഹം ജൂലൈ 24 ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകുമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ഛിന്ന ഗ്രഹത്തിന് 2008 ഗോ 20 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മണിക്കൂറിൽ 18,000 മൈൽ വേഗതയിലാണ് ഇത് ഭൂമിയോട് അടുക്കുന്നതെന്ന് നാസ വ്യക്തമാക്കി.

ഇത്രയും വേഗത്തില്‍ വരുന്നതിനാല്‍ എതിര്‍ ദിശയില്‍ വരുന്ന എന്തിനേയും തകര്‍ത്ത് തരിപ്പണമാക്കിയാണ് ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരമെന്നാണ് സൂചന. തുടര്‍ച്ചയായി നാസയുടെ നിരീക്ഷണത്തിലാണ് ഈ ചിന്നഗ്രഹം. ഇത് ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ഇതിന്‍റെ ഭ്രമണപഥം ഭൂമിക്ക് അപകടമുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സൗരയൂഥത്തിൽ സൂര്യനു ചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാൾ ചെറുതും ഉൽക്കകളെക്കാൾ വലുതുമായ സ്തുക്കളാണ്‌ ഛിന്നഗ്രഹങ്ങൾ. മിയിൽ പതിക്കുന്ന ഛിന്നഗ്രഹത്തിന്റെ ഭീഷണി ഇല്ലാതാക്കാനുള്ള ഏക മാർഗം അവയെ കണ്ടെത്തി ഗതിമാറ്റിവിടുക എന്നതാണ്. നാസ പോലെയുള്ള ബഹിരാകാശ ഏജൻസികൾ ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ആകാശഗോളങ്ങളെ പതിവായി വായി നിരീക്ഷിക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles