Monday, October 26, 2026

ഇത് ചരിത്രം… രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡര്‍മാർക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം നൽകി കർണാടക

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം നൽകി കർണാടക. എല്ലാ സർക്കാർ സേവനങ്ങളിലും ‘ട്രാൻസ്ജെൻഡർ’ സമൂഹത്തിന് ഒരു ശതമാനം സംവരണം ആണ് നൽകിയിരിക്കുന്നത്. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനുവേണ്ടി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗമ എന്ന സംഘടന കർണാടക ഹൈക്കോടതിയിൽ നൽകിയ പൊതുതാത്‌പര്യഹർജിയിലാണ് സർക്കാർ സംവരണ നയം അറിയിച്ചത്.

1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടം ഭേദഗതി ചെയ്‌ത് വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജനറൽ, എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ നിന്ന് ഒരു ശതമാനം വീതം നല്‍കാനാണ് തീരുമാനം. കഴിഞ്ഞ വർഷം റിസർവ് പോലീസുകാരുടെ തസ്തികയിലേക്ക് നിയമനം നടത്തിയപ്പോൾ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് സംഗമ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അതേസമയം സർക്കാർ ജോലികൾക്കായി അപേക്ഷ ക്ഷണിക്കുമ്പോള്‍ സ്ത്രീ/പുരുഷൻ എന്നീ വിഭാഗത്തിന് പുറമെ ‘മറ്റുള്ളവ’ എന്ന വിഭാഗം കൂടി ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ട്രാൻസ്ജെൻഡേഴ്‌സിനോട് യാതൊരു തരത്തിലുള്ള വിവേചനവും പാടില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ട്രാൻസ്‌ജെൻഡർ ഉദ്യോഗാര്‍ഥികൾ ഇല്ലെങ്കിൽ, ഒരു സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് ആ ജോലി നല്‍കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles