Wednesday, May 22, 2024
spot_img

ഭീഷണിയൊഴിയാതെ കാശ്‌മീര്‍ താഴ്‌വര, ജമ്മു വിമാനത്താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍; അന്വേഷണം ഊർജിതമാക്കി പോലീസും സേനയും

ശ്രീനഗർ:ഡ്രോണ്‍ ഭീഷണിയൊഴിയാതെ കാശ്‌മീര്‍ താഴ്‌വര. ജമ്മു വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് വിമാനത്താവളത്തിന് സമീപം വീണ്ടും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്ത്. പുലര്‍ച്ചെ 4.05നാണ് സുരക്ഷാ സൈനികര്‍ സത്വാരിയില്‍ ഡ്രോണ്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം സ്ഫോടനം നടന്ന ജമ്മു വിമാനത്താവളത്തിന് വെറും 100 മീറ്റര്‍ അകലെയായാണ് ഇത്തവണയും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ജമ്മു കാശ്മീര്‍ പോലീസും മറ്റ് സുരക്ഷാ സേനകളും ശക്തമായ അന്വേഷണം ആരംഭിച്ചു.

അതേസമയം ജമ്മു വിമാത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരില്‍ ജാഗ്രത നിര്‍ദ്ദേശവുമുണ്ട് . മൂന്ന് ജില്ലകളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് വിലക്കിയിരിക്കുകയാണ്. ഡ്രോണുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം 27നാണ് ‌ഡ്രോണ്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ വ്യോമസേനയുടെ സത്വാരിയിലെ സ്റ്റേഷനില്‍ തീവ്രവാദികള്‍ സ്ഫോടനം നടത്തിയത്.അന്ന് ആക്രമണത്തിൽ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ജൂണ്‍ 29 ന് സുരക്ഷാ ഭീഷണികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും ചേര്‍ന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles