Saturday, November 7, 2026

8 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

വാളയാര്‍: എട്ട് ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് സ്വകാര്യ ബസില്‍ കടത്തിയ 8 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടിയത്. എറണാകുളം കണയന്നൂര്‍ ചേരാനെല്ലൂര്‍, പച്ചാളം ദേശത്ത് മടത്തിങ്കല്‍ പറമ്പ് വീട്ടില്‍ എബിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.

പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ എം എം നാസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു വാളയാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ കടത്തിയ ലഹരി മരുന്ന് പിടികൂടിയത്. പ്രതിയെ പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles