Monday, November 2, 2026

കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം

കോഴിക്കോട് പേരാമ്പ്രയിൽ പട്ടാപ്പകല്‍ കാട്ടുപന്നികളുടെ ആക്രമണം. ഏഴ് പന്നികളാണ് ജനവാസ മേഖലയിലെ റോഡിലിങ്ങിയത്. ഇവയുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

അതേസമയം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛനെയും മകനെയും പന്നികള്‍ ഇടിച്ചിട്ടു.

താന്നിയോട് ഒറവുണ്ടന്‍ ചാലില്‍ ഗോപി, മകന്‍ സജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കല്ലോട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles