Monday, April 29, 2024
spot_img

ഇനി കെഎസ്ആര്‍ടിസി സർവീസുകളില്ല? കാരണം ഇതാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസുകള്‍ നിര്‍ത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. വരുമാനം ഇല്ലാത്തതും,ലാഭകരമല്ലാത്തതുമായ സര്‍വീസുകള്‍ കണ്ടെത്തി അറിയിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം ഇതുസംബന്ധിച്ച വിവരം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം ലാഭകരമല്ലാത്ത സര്‍വീസ് നടത്തണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡീസല്‍ തുക നല്‍കണമെന്നാണ് ആവശ്യം. ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതിനാല്‍ ഡീസല്‍ ഉപയോഗത്തിലടക്കം ചെലവ് ചുരുക്കാനാണ് തീരുമാനം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടതിനാലാണ് തീരുമാനമെടുത്തത്. ശമ്പള പരിഷ്‌കരണം നടത്താത്തതിനാല്‍ കമ്പനിയില്‍ പ്രതിഷേധം ഉയരുന്നുണ്ട് .

എന്നാൽ ഒരു മാസത്തിനുള്ളിൽ ജീവനക്കാരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിനായി പുതിയ സ്‌കീം തയ്യാറാക്കുമെന്ന് കെഎസ്ആര്‍ടിസി സുപ്രീം കോടതിയെ അറിയിച്ചു. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അർഹതപ്പെട്ട കാലഘട്ടം കൂടി പെൻഷൻ തിട്ടപ്പെടുത്താൻ പരിഗണിക്കുമെന്നും കോര്‍പറേഷന്‍ കോടതിയിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായി വകുപ്പ് തല ചർച്ച ആരംഭിച്ചതായും കെഎസ്ആർടിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും, അഭിഭാഷകൻ ദീപക് പ്രകാശും പറഞ്ഞു.

സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നതായും കോർപ്പറേഷന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. പുതിയ സ്‌കീമിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചു. ഇതിനായി ഡിപ്പോകളുമായി ആശയവിനിമയം നടത്തി വരികയാണ്. ഏതാണ്ട് ഏഴായിരത്തോളം ജീവനക്കാര്‍ ആനുകൂല്യം ലഭിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പെടും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കോർപ്പറേഷൻ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ സ്‌കീം തയ്യാറാക്കുന്നതിന് ഒരു മാസത്തെ സമയം അനുവദിക്കണം എന്ന കോര്‍പറേഷന്റെ ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles