Wednesday, September 30, 2026

ശിശുക്ഷേമ സമിതി ഷെൽട്ടർ ഹോമിൽ നിന്ന് 9 പെൺകുട്ടികളെ കാണാതായി; ദുരൂഹ സാഹചര്യത്തിൽ കാണാതായത് പോക്സോ കേസിലെ ഇരകൾ; ശനിയാഴ്‌ച രാത്രി വലിയ ബഹളം കേട്ടിരുന്നുവെന്ന് അയൽവാസികൾ; അനിഷ്ട സംഭവങ്ങളുണ്ടായെന്ന് സംശയം

കോട്ടയം: ശിശുക്ഷേമ സമിതിയുടെ മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് പോക്സോ കേസിൽ ഇരകളായവർ ഉൾപ്പെടെ 9 പെൺകുട്ടികളെ കാണാനില്ല. വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ മഹിളാ സംഖ്യ എന്ന സംഘടനയാണ് ഷെൽട്ടർ ഹോമിന്റെ നടത്തിപ്പുകാർ. കുട്ടികളുടെ തിരോധാനത്തിന് പിന്നിൽ
ദുരൂഹതയുണ്ടെന്നും ശനിയാഴ്ച്ച ഷെൽട്ടർ ഹോമിൽ നിന്ന് കുട്ടികളുടെ നിലവിളി ശബ്‌ദം കേട്ടിരുന്നതായും അയൽവാസികൾ പറയുന്നുണ്ട്. കുട്ടികളുടെ തിരോധാനത്തെ കുറിച്ച് ഷെൽട്ടർ ഹോം അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല

തിങ്കളാഴ്ച രാവിലെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് കുട്ടികളെ കാണാനില്ലെന്ന വിവരമറിഞ്ഞത്. പോക്സോ കേസിലെ ഇരകളെയടക്കം താമസിപ്പിച്ചിരിക്കുന്ന ഷെൽട്ടർ ഹോമിൽ സുരക്ഷാ വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും അധികൃതരുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടെന്നുമാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്

Related Articles

Latest Articles