Tuesday, December 30, 2025

അമേരിക്കയിൽ ആകാശദുരന്തം ! പരിശീലന പറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 9 മരണം

കെന്റക്കി ∙ അമേരിക്കൻ നഗരമായ കെന്റക്കിയിൽ സൈനിക താളവത്തിനു സമീപം പരിശീലന പറക്കലിനിടെ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ഒൻപതു പേർ മരിച്ചു. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്ന വൈമാനികർ ആരും തന്നെ രക്ഷപ്പെട്ടില്ല എന്നാണ് വിവരം. ട്രിഗ് കൗണ്ടി മേഖലയിൽ ഫോർട്ട് കാംബൽ സൈനിക താവളത്തിനു സമീപമാണ് കൂട്ടിയിടി നടന്നത്. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം നടന്നത്. ജനവാസ മേഖലയിലാണ് ഹെലികോപ്റ്ററുകൾ തകർന്നു വീണതെങ്കിലും, പ്രദേശവാസികൾക്ക് അപകടമൊന്നും സംഭവിച്ചില്ല. ഹെലികോപ്റ്ററുകളിൽ ഒന്നിൽ അഞ്ച് പേരും മറ്റൊന്നിൽ നാലു പേരുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

. ഗതാഗതത്തിനും അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനും തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളാണ് തകർന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഉൾപ്പെടെ അമേരിക്കൻ സൈന്യം ഈ വിഭാഗത്തിൽപ്പെട്ട ഹെലികോപ്റ്ററുകളുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.

Related Articles

Latest Articles