Friday, April 19, 2024
spot_img

പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന പ്രപഞ്ചയാഗത്തിന് നാളെ തിരിതെളിയും, ചരിത്രംകുറിക്കാൻ അനന്തപുരിയും പൗർണ്ണമിക്കാവും, ദിവ്യ നിമിഷങ്ങളുടെ തത്സമയക്കാഴയുമായി തത്വമയി നെറ്റ്‌വർക്ക്!

തിരുവനന്തപുരം: പൗർണ്ണമിക്കാവ് ബാലഭദ്രയുടെ അനുഗ്രഹത്തിനായും യാഗശാലയിലെ ആചാര്യന്മാരുടെ ആശീർവാദത്തിനുമായി നാളെ മുതൽ ഭക്തജന പ്രവാഹം. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന പ്രപഞ്ചയാഗത്തിന് നാളെ വെങ്ങാനൂർ ചാവടിനട പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ ശുഭാരംഭം. ഹിമാലയത്തിൽ തപസ്നുഷ്ഠിക്കുന്ന അഘോരി സന്യാസി സ്വാമി കൈലാസപുരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന പ്രപഞ്ചയാഗത്തിൽ 252 വേദശാസ്ത്ര പണ്ഡിതന്മാരും 108 ദിവ്യക്ഷേത്രങ്ങളിൽ നിന്നുള്ള പുരോഹിതന്മാരും തന്ത്രിമാരും നേതൃത്വം നൽകും. മാർച്ച്‌ 31 മുതൽ ഏപ്രിൽ 06 വരെയാണ് പ്രപഞ്ചയാഗം നടക്കുക. യാഗത്തിന്റെ ചടങ്ങുകളുടെ തത്സമയക്കാഴ്ച്ച ഒരുക്കി തത്വമയി നെറ്റ്‌വർക്ക്.

വിപുലമായ ക്രമീകരണങ്ങളാണ് യാഗത്തിന് മുന്നോടിയായി ഏർപ്പെടുത്തിയിട്ടുള്ളത്. 20 ലക്ഷത്തിലധികം ഭക്തർ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തി അവലോനയോഗങ്ങൾ നടന്നുകഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കാളികായാഗത്തിൽ ഉണ്ടായ വൻ ഭക്തജന പങ്കാളിത്തത്തിന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക കെ എസ് ആർ ടി സി ബസ്സുകളടക്കം വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, പോലീസ്, റവന്യു, കെ എസ് ആർ ടി സി, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുമെന്നും ക്ഷേത്രങ്കണത്തിൽ നടന്ന അവലോകന യോഗത്തിൽ കോവളം എം എൽ എ എം. വിൻസെന്റ് അഭിപ്രായപ്പെട്ടു.

പ്രപഞ്ചയാഗത്തിന്റെ തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ പ്രവേശിക്കുക.

http://bit.ly/40h4Ifn

Related Articles

Latest Articles