Friday, May 17, 2024
spot_img

നിരന്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 9 യൂട്യൂബ് ചാനലുകൾ ; യൂട്യൂബിന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

ദില്ലി : തെറ്റായ വിവരങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകൾ പ്രവർത്തിക്കുന്നതായി, യൂട്യൂബിന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് നടത്തിയതിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 9 ചാനലുകളെ കുറിച്ചാണ് യൂട്യൂബിന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്.

ബജ്‌റംഗ് എഡ്യൂക്കേഷൻ, ഡെയ്ലി സ്റ്റഡി, ബിജെ ന്യൂസ്, സർക്കാർ യോജന ഒഫീഷ്യൽ, ആപ്കേ ഗുരുജി, സൻസാനി ലൈവ് ടിവി, ജിവിടി ന്യൂസ്, ഭാരത് ഏകതാ ന്യൂസ്, അബ് ബൊലേഗ ഭാരത്, എന്നീ യൂട്യൂബ് ചാനലുകളെ കുറിച്ചാണ് കേന്ദ്രസർക്കാർ യൂട്യൂബിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ് കഴിഞ്ഞ ദിവസം ഒമ്പത് യൂട്യൂബ് ചാനലുകളിൽ നിന്നുള്ള നിരവധി വീഡിയോകൾ പരിശോധിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രാജ്യത്തെ പൊതു ക്രമസമാധാന നില എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഈ 9 ചാനലുകളും പങ്കുവച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ ഇവിഎമ്മുകൾ നിരോധിച്ചുവെന്നും പെട്രോൾ, എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കുമെന്നുമുള്ള തെറ്റായ അവകാശവാദങ്ങളാണ് നടത്തുന്നതെന്നും, രാജ്യത്തുടനീളം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെന്നും, ഇന്റർനെറ്റ് സേവനങ്ങൾ അടച്ചുപൂട്ടിയെന്നുമാണ് ചില വീഡിയോകൾ വഴി ഈ ചാനലുകൾ വ്യാജപ്രചരണം നടത്തിയിരിക്കുന്നത്. കൂടാതെ, ഇന്ത്യൻ ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രിക്കെതിരെ നിയമനടപടികൾ ആരംഭിച്ചന്നെും ഈ ചാനലുകൾ പ്രചാരണം നടത്തിയിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്ന് ഈ ചാനലുകളെ കുറിച്ച് യൂട്യൂബിന് കേന്ദ്രസർക്കാർ മെയിൽ അയച്ചിട്ടുണ്ട്. അതേസമയം, യൂട്യൂബ് ഇത് വരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Latest Articles