Tuesday, September 29, 2026

തമ്പാനൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷം; പിന്നാലെയെത്തിയ പോലീസ് പെരുമാറിയത് കൊട്ടേഷൻ സംഘത്തെപ്പോലെയെന്ന് പരാതി; ഇരുമുടിക്കെട്ടുമായി വന്ന അയ്യപ്പഭക്തർക്ക് നേരെ അസഭ്യവർഷമെന്നും ആരോപണം

തിരുവനന്തപുരം: തമ്പാനൂർ കെ എസ് ആർ ടി സി ബസ് ഡിപ്പോയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും സംഘർഷവും. തുടർന്ന് സ്ഥിതി ശാന്തമാക്കാനെത്തിയെ പോലീസ് യാത്രക്കാരോടും ശബരിമല തീർത്ഥാടകരോടും മോശമായി പെരുമാറിയെന്ന് ആരോപണം. പലയാത്രക്കാരെയും പോലീസ് മർദ്ദിച്ചതായും ഇരുമുടിക്കെട്ടുമായി വന്ന ശബരിമല തീർത്ഥാടകർക്ക് നേരെ പോലീസ് അസഭ്യവർഷം നടത്തിയതായും യാത്രക്കാർ ആരോപിക്കുന്നു.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേയ്ക്ക് പോകുന്ന മിന്നൽ ബസ് പുറപ്പെടാൻ വൈകിയതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യേറ്റത്തിലും പോലീസ് നടപടിയിലും കലാശിച്ചത്. പോലീസെത്തി യാത്രക്കാരെ തുരത്തി ഓടിക്കുകയായിരുന്നു. ബസുകൾ വൈകുന്നതടക്കമുള്ള യാത്രക്കാരുടെ പരാതിയിൽ ജീവനക്കാർ കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരിധിവിട്ട് പെരുമാറാറുണ്ടെന്നും പരാതിയുണ്ട്.

Related Articles

Latest Articles