Monday, January 12, 2026

ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപ്പിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം:തീവണ്ടിയിൽ തീപ്പിടിത്തം. ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിന്റെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. നേമം സ്റ്റേഷനില്‍ വെച്ചാണ് ബോഗിയിൽ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. എസ്-വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണം.

ബോഗിക്ക് അടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേമം സ്റ്റേഷനില്‍വെച്ച്‌ ഫയര്‍ഫോഴ്‌സും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് തീ അണച്ചത്.

ബോഗിക്കുള്ളിലേക്ക് തീ പടരുന്നതിന് മുൻപ് അണയ്ക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. തിരുവനന്തപുരത്തുനിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.

തകരാര്‍ പരിഹരിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടരുന്നു.

Related Articles

Latest Articles