Thursday, January 1, 2026

പിവി അൻവർ എവിടെയെന്ന് പിണറായിക്ക് പോലും അറിയില്ല | PV Anwar

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിവി അൻവര്‍ എംഎല്‍എയെ കാണാനില്ലെന്ന വലിയ ചര്‍ച്ചയാണ് എങ്ങും. 15ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസമാണ് സമ്മേളിച്ചത്. ഒന്നാം സമ്മേളനത്തില്‍ വെറും അഞ്ച് ദിവസം മാത്രമാണ് അന്‍വര്‍ സഭയില്‍ എത്തിയത്.

രണ്ടാം സമ്മേളനത്തില്‍ ഒന്നില്‍ പോലും ഹാജരായില്ല. കൂടാതെ സഭയില്‍ ഹാജരാകാതിരിക്കാന്‍ അവധി അപേക്ഷയും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സഭയുടെ മൂന്നാം സമ്മേളനവും ആരംഭിച്ചത്. ഈ സമ്മേളനത്തില്‍ എംഎല്‍എ ഹാജരാകാന്‍ എത്തിയിട്ടില്ല.

Related Articles

Latest Articles