തിരുവനന്തപുരം: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പാറശാലയിലാണ് സംഭവം. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട് (28 ) ആണ് പതിനാറുകാരിയെ വിവാഗവാഗ്ദാനം നല്കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്.
ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. പെണ്‍കുട്ടിക്കൊപ്പം ബെംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതിയെ പാറശ്ശാല പൊലീസ് (Police) സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു.അശോക് റോബര്‍ട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളാ റോബര്‍ട്ട്, സ്റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു.