Tuesday, May 21, 2024
spot_img

ആദ്യാക്ഷരം കുറിച്ച്‌ ദിലീപിന്റെയും കാവ്യയുടേയും മകള്‍ മഹാലക്ഷ്മി; കുഞ്ഞനുജത്തിയെ ചേര്‍ത്തുപിടിച്ച്‌ മീനാക്ഷി; വൈറലായി ചിത്രങ്ങൾ

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച്‌ നടൻ ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മി.

ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് വിജയദശമി ദിനത്തില്‍ മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്.

ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദിലീപ് തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

ചേച്ചി മീനാക്ഷിയുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന മഹാലക്ഷ്മിയേയും ചിത്രത്തില്‍ കാണാം.

അതേസമയം കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്.

Related Articles

Latest Articles