ന്യൂയോർക്ക്: ന്യൂയോർക്കിൽ ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഹഡ്സൺ നദീതീരത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
Glimpse of Diwali Fireworks over the Hudson River in New York City, a part of the three-day Diwali celebrations in the City.@IndianEmbassyUS @IndiainNewYork @USAAMB @SandhuTaranjitS pic.twitter.com/wg4rDoPy5N
— DD India (@DDIndialive) November 4, 2021
അതേസമയം തന്നെ അമേരിക്കയിൽ ദീപാവലി ഫെഡറൽ അവധിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം കരോലിൻ മലോനി ബിൽ അവതരിപ്പിച്ചു. ഇന്ത്യൻ വംശജരായ കോൺഗ്രസ് അംഗങ്ങൾ റോ ഖന്ന, രാജാ കൃഷ്ണമൂർത്തി തുടങ്ങിയവർ ബില്ലിനെ അനുകൂലിച്ചു. ഇതേതുടർന്ന് ബിൽ അംഗീകരിച്ചാൽ ദീപാവലി ദിനം അമേരിക്കയിലെ ഫെഡറൽ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗത്തുമുളളവർക്ക് ദീപാവലി ആശംസകൾ നേർന്നു കൊണ്ടാണ് ബില്ല് അവതരിപ്പിക്കാൻ കരോലിന അനുമതി തേടിയത്. അമേരിക്കയിലെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അഭിമാനത്തോടെ തങ്ങളുടെ സാംസ്കാരിക പൈതൃകം ആസ്വദിച്ച് ദീപാവലി ആഘോഷിക്കാൻ ഇതോടെ സാധിക്കുമെന്നും കരോലിന പറഞ്ഞു.

