Sunday, October 25, 2026

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് ‘എ.ആര്‍.എസ്. സ്റ്റുഡിയോസ്’ എന്ന പേരില്‍ ഒരു മൂവി സ്റ്റുഡിയോ സ്വന്തമാക്കി. പിന്നീട് 2013-ല്‍ ഈ സ്റ്റുഡിയോ ഒരു ഹോട്ടല്‍ സമുച്ചയമാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ ഇരുവര്‍ക്കുമിടയില്‍ വലിയ വാദങ്ങളാണ് നടക്കുന്നത്. അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ഞന്‍ നായര്‍ക്കുമെതിരെ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി നടി രാധ ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെയാണ് താരസഹോദരിമാര്‍ തമ്മിലുള്ള പ്രശ്‌നം പുറംലോകം അറിയുന്നത്.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ വീട്ടില്‍ നിന്നും കൈക്കലാക്കിയ ചെക്ക് സഹോദരന്‍ മല്ലികാര്‍ജുന കുഞ്ചന്‍ നായരും അംബികയും ചേര്‍ന്ന് നിയമവിരുദ്ധമായി ഉപയോഗിച്ച് 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്ന രാധയുടെ പരാതി വ്യാജമാണെന്നാണ് അംബിക വ്യക്തമാക്കിയിരിയ്ക്കുന്നത്. തന്റെ അറിവില്ലാതെ ചെന്നൈയിലെ എആര്‍എസ് ഗാര്‍ഡന്‍ രാധ വില്‍ക്കാന്‍ ശ്രമിച്ചെന്നും സ്വര്‍ണം തട്ടിയെടുത്തെന്നും അംബിക വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞു. ചെക്ക് കേസില്‍ രാധയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുമ്പോഴാണ് അവര്‍ പരാതിയുമായി എത്തിയതെന്ന് അംബിക പറഞ്ഞു.

കോടികള്‍ വിലമതിക്കുന്ന ചെന്നൈയിലെ എആര്‍എസ് ഗാര്‍ഡന്‍സ് തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തനിക്കു കൂടി അവകാശപ്പെട്ട ഭൂമിയാണത്. എആര്‍എസ് എന്ന പേരുമാറ്റി പുതിയ പേരിട്ടത് വളരെ വിഷമിപ്പിച്ചു. വീടും ഓഡിറ്റോറിയവും എല്ലാം ഹോട്ടല്‍ ആക്കാനാണ് രാധയും കുടുംബവും ശ്രമിക്കുന്നത്. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നതിനാലാണ് ആരെയും ഇക്കാര്യം അറിയിക്കാത്തത്. വീട്ടിലെ കാര്യങ്ങള്‍ വീട്ടില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് രാധ ആരോപണവുമായി എത്തിയതെന്നുമാണ് അംബിക വ്യക്തമാക്കുന്നത്.

Related Articles

Latest Articles